കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞെന്ന വിലയിരുത്തിയാണ് ജാമ്യം.പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീ മദര്‍ സുപ്പീരിയറായിരുന്നെന്നും ഇവര്‍ക്കെതിരായ പരാതികളില്‍ അച്ചടക്ക നടപടിയെടുത്തതിലുള്ള പകയാണ് വ്യാജ പീഡനപരാതിക്ക് അടിസ്ഥാനമെന്നും അഭിഭാഷകന് വാദിച്ചു.ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം.

Be the first to comment on "ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം."