കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജി വച്ചു

മീ ടൂ ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജി വച്ചു.നിരവധി
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് അക്ബറിനെതിരെ ആദ്യം രംഗത്തു വന്നത്.ഇവര്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ഫയൽ ചെയ്തു.കേസ് നാളെ ദില്ലി പട്യാല കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി.

മന്ത്രിയാകുന്നതിനു മുൻപ് ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ഉൾപ്പെടെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ എഡിറ്ററായിരുന്ന എം.ജെ.അക്ബർ.

Be the first to comment on "കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജി വച്ചു"

Leave a comment

Your email address will not be published.


*