ശബരിമലയിൽ കലാപം;ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ;നാളെ ഹർത്താൽ.

ശബരിമല

പത്തനംത്തിട്ട: ശബരിമലയിൽ യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ചു നിലയ്ക്കലിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. വിശ്വാസികളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

സമരക്കാർ പോലീസ് വാഹനങ്ങളും മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും ഉൾപ്പെടെ കല്ലെറിഞ്ഞു. വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു. പമ്പയിൽ നാമജപ സമരം നടത്തുകയായിരുന്ന രാജകുടുംബങ്ങളെയും തന്ത്രി കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തുമാറ്റി.

സമരങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.സമാധാനപരമായി നീങ്ങിയ സമരം പിന്നീട് അക്രമാസക്തമായി.ഇതിനിടെ ആന്ധ്രായിൽ നിന്നും വന്ന മാധവിയെന്ന നാല്പത്തഞ്ചുകാരിയെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് തിരികെ പോയി.

ആലപ്പുഴയിലെ ആർത്തുങ്കലിൽ നിന്നും വന്ന ലിബിയെന്ന യുവതിയെ പത്തനംതിട്ടയിൽ വെച്ച് തന്നെ പ്രതിഷേധക്കാർ തടഞ്ഞു.ഇവരെ പിന്നീട് പോലീസെത്തി കൊണ്ടുപോയെങ്കിലും സംരക്ഷണം നൽകാനാകില്ലെന്ന് പോലീസ് അറിയിച്ചതിനാൽ തിരികെ പോകുകയാണെന്ന് ലിബി പറഞ്ഞു.

നിലയ്ക്കലിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു നാളെ അയ്യപ്പ കര്‍മ്മ സമിതി സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹര്‍ത്താല്‍.

പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു.എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയാണ് പിന്തുണയറിയിച്ചത്.

ഇളവുകൽ,നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Be the first to comment on "ശബരിമലയിൽ കലാപം;ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ;നാളെ ഹർത്താൽ."

Leave a comment

Your email address will not be published.


*