ശബരിമല;നിലപാട് മാറ്റി സർക്കാരും ദേവസ്വം ബോർഡും

ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധം മുറുകുമ്പോൾ സ്വരം മയപ്പെടുത്തി സർക്കാരും ദേവസ്വം ബോർഡും.പുനപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം നിറുത്തുമോ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ ചോദിച്ചു.

നാളെ നടക്കുന്ന ചർച്ചയിൽ ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ.പ്രശ്നപരിഹാരത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ദേവസ്വംബോര്‍ഡ് രാഷ്ട്രീയത്തിനില്ലെന്നും പ്രസിഡന്റ് എ പദ്മകുമാർ പറഞ്ഞു.

വിധി നടപ്പാക്കുക എന്ന ഗൂഢ ലക്ഷ്യം സര്‍ക്കാരിന് ഇല്ലെന്നും, ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Be the first to comment on "ശബരിമല;നിലപാട് മാറ്റി സർക്കാരും ദേവസ്വം ബോർഡും"

Leave a comment

Your email address will not be published.


*