ശബരിമല;നിലപാട് മാറ്റിയും തിരുത്തിയും ദേവസ്വം മന്ത്രി

ശബരിമലയിൽ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാവിലെ രണ്ടു യുവതികളാണ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സുരക്ഷയിൽ ശബരിമലയിലെ നടപ്പന്തൽ വരെയെത്തി.

ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത ജെക്കലും,കൊച്ചി സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയുമാണ് മലകയറിയത്.ഇതിൽ കവിത പോലീസ് വേഷത്തിലാണ് നടപ്പന്തൽ വരെയെത്തിയത്.

എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസിന് ഇവരെ മുന്നോട്ടു കൊണ്ട് പോകാനായില്ല.പാരികര്മികളും പൂജകൾ നിറുത്തി വെച്ച് പ്രതിഷേധത്തിനിറങ്ങി. അതേസമയം ശബരിമലയെ കലാപഭൂമിയാകാനില്ലെന്നും ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കടത്തി വിടേണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിലപാടെടുത്തു.

ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഐ ജി ശ്രീജിത്ത് നിലവിലെ സാഹചര്യം യുവതികളെ അറിയിച്ചതിനെ തുടർന്ന് ഇവർ മടങ്ങി പോകാൻ തയാറായി. തുടർന്നിവരെ പോലീസ് പോലീസ് സുരക്ഷയിൽ തന്നെ തിരികെയിറക്കുകയായിരുന്നു.

എന്നാൽ ദേവസ്വം മന്ത്രിയുടെ നിലപാടിനെ തള്ളി മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ആക്ടിവിസ്റ്റാണെങ്കിലും യുവതികളെ ക്ഷേത്രത്തിൽ കയറ്റണമെന്നു ഇവർ പറഞ്ഞു. യുവതികൾ കയറിയാൽ നടയടച്ചു താക്കോൽ മാനേജരെ ഏൽപിച്ചു പടിയിറങ്ങുമെന്നു തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം മറ്റൊരു സ്ത്രീയും മലകയറാനായി എത്തി.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിയാണ് പമ്പയിലെത്തിയത്.എന്നാൽ നേരത്തേയുണ്ടായ പ്രതിഷേധങ്ങൾ ബോധ്യപ്പെടുത്തി പോളിസിവരെ തിരിച്ചയക്കുകയായിരുന്നു.രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീടിനു നേരെയും മേരിയുടെ കഴക്കൂട്ടത്തെ വീടിനു നേരെയും ആക്രമണമുണ്ടായി.

Be the first to comment on "ശബരിമല;നിലപാട് മാറ്റിയും തിരുത്തിയും ദേവസ്വം മന്ത്രി"

Leave a comment

Your email address will not be published.


*