ശബരിമല;നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ക്ഷേത്ര പ്രവേശനത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നത്.

രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ ലക്‌ഷ്യം. ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ പരിപാടിയിലാണ് പിണറായി നയം വ്യക്തമാക്കിയത്.

അതേസമയം തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടച്ചു. ഇനി നവംബര്‍ 5 ന് വൈകുന്നേരം ചിത്തിര തിരുനാള്‍ ആട്ട മഹോല്‍സവത്തിനാണു ക്ഷേത്ര നട തുറക്കുക.

Be the first to comment on "ശബരിമല;നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*