ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പഞ്ചാബിലെ ജലന്ദറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. ആന്തരിക-ബാഹ്യ പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്.

ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമെ മരണ കാരണം വ്യക്തമാകൂ. ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ സഹോദരന്‍ ജോസ് കാട്ടുത്തറ കേരളത്തില്‍ നിന്നും എത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്നു സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

Be the first to comment on "ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി"

Leave a comment

Your email address will not be published.


*