സിബിഐ തലപ്പത്തെ അഴിച്ചുപണി;കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ദില്ലി:ചേരിപ്പോരിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രി സിബിഐ ഡയറക്ടറേയും സ്പെഷ്യൽ ഡയറക്ടറേയും നീക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ രാഹുൽ ഗാന്ധി.റഫാല്‍ അഴിമതി മൂടിവെയ്ക്കാനാണ് സിബിഐയിൽ കേന്ദ്രസർക്കാർ അഴിച്ചുപണി നടത്തിയതെന്ന് രാഹുൽ ആരോപിച്ചു.

സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ലെന്നും രാഹുൽ പറഞ്ഞു.അതേസമയം സി.ബി.ഐ.ഡയറക്ടർ അലോക് വര്‍മ്മയേും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയേയും മാറ്റിയിട്ടില്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ചുമതലകളില്‍ നിന്ന് നീക്കുക മാത്രമാണ് ചെയ്തതെന്നും അതുവരെ നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല മാത്രമാണെന്നും സിബിഐ വിശദീകരിച്ചു.

സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​തി​ന് എ​തി​രെ അ​ലോ​ക് വ​ര്‍​മ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്ര​ധാ​ന​മ​ന്ത്രി, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂന്നംഗ സ​മ​തിയാണ് ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​ത്.

ഈ മൂന്നംഗ സമിതി യോ​ഗം ചേരാതെയാണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മുൻപ് തന്നെ തൽസ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യതെന്നും ​അ​ലോ​ക് വ​ര്‍​മ ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മീഷൻറെ ശുപാര്ശ പ്രകാരമാണ് നടപടിയെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

Be the first to comment on "സിബിഐ തലപ്പത്തെ അഴിച്ചുപണി;കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി"

Leave a comment

Your email address will not be published.


*