ശബരിമല;സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി,നിലപാടുമായി മുന്നോട്ടുപോകാൻ സിപിഎം.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു വ്യാപക അറസ്റ്റാണ് സംസ്ഥാനത്തു നടക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകളടക്കം 2061 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിൽ നിരപരാധികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു കാണിച്ചു പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ്, അനോജ് രാജ് എന്നിവർ സമര്പ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമസംഭവങ്ങളില്‍ പങ്കുണ്ടോ എന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരു൦.ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന് സർക്കാർ വിശദമാകണമെന്നും കോടതി നിർദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

അതേസമയം ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും നിലപാടിലുറച്ച് മുന്നോട്ടു പോകാനുമാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ എടുത്ത തീരുമാനം. നിലവിലെ പ്രതിഷേധങ്ങള്‍ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.ഇതിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങളും വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന കാല്‍നട ജാഥകളും സംഘടിപ്പിക്കും.

Be the first to comment on "ശബരിമല;സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി,നിലപാടുമായി മുന്നോട്ടുപോകാൻ സിപിഎം."

Leave a comment

Your email address will not be published.


*