ശബരിമല;സർക്കാരിനെതിരെ ആഞ്ഞടിച്ചു അമിത്ഷാ.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം സുപ്രീംകോടതിയുടെ പല ഉത്തരവുകളും ഈ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും പറഞ്ഞു.

അയ്യപ്പ ഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചു താഴെയിടും.എൻ എസ് എസ്സിനും ബിജെപിക്കും ഒപ്പം ജനങ്ങൾ സമരത്തെ പിന്തുണയ്ക്കണം.അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത്.

കോടതികൾ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നൽകരുതെന്നും അമിത്ഷാ പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ ദാക്ഷിണ്യത്തിൽ വന്ന സര്‍ക്കാരല്ല കേരളത്തിലേത് എന്നും പിണറായി വിജയന്റെ മറുപടി.

Be the first to comment on "ശബരിമല;സർക്കാരിനെതിരെ ആഞ്ഞടിച്ചു അമിത്ഷാ."

Leave a comment

Your email address will not be published.


*