സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കൾ

തിരുവനന്തപുരം:സംസ്ഥാന സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കളായി.ഏഴ്​ മീറ്റ്​ റെക്കോര്‍ഡുകളും മൂന്ന്​ ട്രിപ്പിള്‍ സ്വര്‍ണ നേട്ടങ്ങളും ഇത്തവണത്തെ കായികമേളയിൽ പിറന്നത്.ചെങ്കിസ്​ ഖാൻ(200, 400, 600 മീറ്റർ), എ.എസ്​. സാന്ദ്ര(100,200,400),ആദര്‍ശ്​ ഗോപി( 800, 1500, 3000) എന്നിവരാണ് ട്രിപ്പിള്‍ നേട്ടം കൈവരിച്ചത്.

സ്​കൂളുകളില്‍ 81 പോയിന്റുമായി കോതമംഗലം സെന്റ്​ ജോര്‍ജ്ജാണ്​ ജേതാക്കളായത്.62 പോയിന്‍റുമായി കല്ലടി എച്ച്‌എസ് കുമരംപുത്തൂർ രണ്ടാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷത്തെ ചാമ്ബ്യന്‍മാരായ മാര്‍ ബേസിൽ മൂന്നാം സ്ഥാനത്തും എത്തി.

253 പോയിന്റുമായി എറണാകുളം കിരീടം ചുടിയപ്പോൾ 196 പോയിന്‍റുകളുമായി പാലക്കാട് രണ്ടാമത്തെത്തി.പോയിന്‍റുകളുടെ വ്യത്യാസത്തിൽ തിരുവനന്തപുരം(101) മൂന്നാം സ്ഥാനവും കോഴിക്കോട് (100) നാലാം സ്ഥാനവും നേടി.തൃശൂര്‍ (74),കോട്ടയം (50), മലപ്പുറം (29), ആലപ്പുഴ (28), കണ്ണൂര്‍ (24), കൊല്ലം (24), ഇടുക്കി (18), പത്തനംതിട്ട (12), കാസര്‍കോട് (എട്ട്), വയനാട് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനങ്ങള്‍.

Be the first to comment on "സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കൾ"

Leave a comment

Your email address will not be published.


*