സാലറി ചലഞ്ചിൽ സർക്കാരിന് തിരിച്ചടി

സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി.ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സർക്കാരിനു തിരിച്ചടി. സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു.

ശമ്ബളം നല്‍കാന്‍ താല്‍‌പര്യമില്ലാത്തവര്‍ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ചോദിച്ച സുപ്രീംകോടതി ദുരിതാശ്വാസത്തിനായി തന്നെ പണം ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും നിരീക്ഷിച്ചു.പണം ശരിയായി വിനിയോഗിക്കും എന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും കോടതി ചെലവ് മുഖ്യമന്ത്രിയിൽ നിന്നും ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ധനമന്ത്രി തോമസ് ഐസക് മാപ്പു പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment on "സാലറി ചലഞ്ചിൽ സർക്കാരിന് തിരിച്ചടി"

Leave a comment

Your email address will not be published.


*