മലേഗാവ് സ്‌ഫോടനക്കേസ്:ഏഴ് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി

മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ 7 പേര്‍ക്കെതിരെ കോടതി തീവ്രവാദഗൂഡാലോചന കുറ്റം ചുമത്തി.ലഫ്. കേണല്‍ പ്രസാദ് പുരോഹിത്,സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെ മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് തീവ്രവാദഗൂഡാലോചന, കൊലപാതകക്കുറ്റങ്ങൾ ചുമത്തിയത്.

ഇവരെ കൂടാതെ മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് മറ്റു പ്രതികൾ.008 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

മലേഗാവിലെ മുസ്ലീം പള്ളിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കേസില്‍ എന്‍ഐഎ കോടതി നവംബര്‍ രണ്ടിന് വാദം കേള്‍ക്കും.

Be the first to comment on "മലേഗാവ് സ്‌ഫോടനക്കേസ്:ഏഴ് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി"

Leave a comment

Your email address will not be published.


*