ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം.

രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണു അന്വേഷണത്തിന് ഉത്തരവിട്ടത്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

ഇതിൽ അഴിമതിയുണ്ടെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ അഡ്വ.അനൂപ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. അന്നത്തെ ജയില്‍ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിന്റെ എതിര്‍പ്പ് മറികടന്നാണ് ഭൂമി കൈമാറാൻ ഉത്തരവിട്ടതെന്നും പരാതിയിൽ പറയുന്നു.

കാബിനറ്റ് റാങ്കുള്ള നേതാവിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാൽ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നു കോൺഗ്രസ്സ് ആരോപിച്ചു. സർക്കാർ ബ്രൂവറി അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് തെളിവുകളടക്കം ചെന്നിത്തല പുറത്തു വിട്ടിരുന്നു.ഇതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ആരോപണമുണ്ട്.

Be the first to comment on "ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം."

Leave a comment

Your email address will not be published.


*