ഏകദിന പരമ്ബര ഇന്ത്യയ്ക്ക്

തിരുവനന്തപുരം:വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്ബര ഇന്ത്യ സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ വിൻഡീസിനെ ഒൻപതു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3 – 1 ന് ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 31.5 ഓവറിൽ 104 റണ്സെടുത്തു എല്ലാവരും പുറത്തായപ്പോൾ, ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റണ്സെടുത്തു വിജയം അനായാസം കൈവരിക്കുകയായിരുന്നു.

ജഡേജയാണ് കളിയിലെ താരം. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി സീരിസ്.ബൗളര്‍മാരുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായമായതെന്നു ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു. ശിഖർ ധവാൻ 6 റണ്സെടുത്തു പുറത്തായപ്പോൾ രോഹിത് ശർമ 63 റൺസും കോഹ്‌ലി 33 റൺസുമെടുത്തു പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജ 4 വിക്കറ്റ് നേടിയപ്പോൾ ജസ്പ്രീത് ബുംറ,ഖലീല്‍ അഹമ്മദ് എന്നിവർ രണ്ടു വീതവും ഭുവനേശ്വർ കുമാർ,കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. വിൻഡീസ് നിരയിൽ റോവമാൻ പൗൽ (16), മർലോൺ സാമുവെൽസ്‌(24),ജേസൺ ഹോൾഡർ(25) എന്നിവർക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളു.

Be the first to comment on "ഏകദിന പരമ്ബര ഇന്ത്യയ്ക്ക്"

Leave a comment

Your email address will not be published.


*