ചെറുകിട വ്യവസായികൾക്ക് ദീപാവലി സമ്മാനവുമായി മോദി.

ചെറുകിട-എടത്തല സംരംഭകർക്ക്‌ പുതിയ വായ്‌പ്പാ പദ്ധതികൾ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 12 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദയാകര്ഷിക്കുന്നത് 59 മിനിറ്റു കൊണ്ട് ഒരു കോടി രൂപവരെ ലഭിക്കുന്ന വായ്പ പദ്ധതിയാണ്.

ചെറുകിട-ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20-ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തും. ജിഎസ്ടിയില്‍ രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് ഒരു കോടി വരെയുള്ള വായ്പയ്ക്ക് 2 ശതമാനംവരെ നികുതിയിളവ് ലഭിക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചെറുകിട ഇടത്തരം സംരഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ചെറുകിട-ഇടത്തരം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

Be the first to comment on "ചെറുകിട വ്യവസായികൾക്ക് ദീപാവലി സമ്മാനവുമായി മോദി."

Leave a comment

Your email address will not be published.


*