കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജിപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജിപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.കോണ്‍ഗ്രസിന് പുറമെ സിപിഎം നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടു.

പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായിരുന്ന അഡ്വ. ജി. രാമന്‍നായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു.

ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രീതികരിച്ചു.

Be the first to comment on "കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജിപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള."

Leave a comment

Your email address will not be published.


*