ശബരിമല നട തുറന്നു;കനത്ത പോലീസ് നിയന്ത്രണത്തിൽ ശബരിമലയും പരിസര പ്രദേശങ്ങളും

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു.ഒരു ദിവസത്തെ പൂജയ്ക്കായി ഇന്ന് വൈ​കി​ട്ട് അ​ഞ്ചി​നു തു​റ​ന്ന ക്ഷേ​ത്ര ന​ട നാളെ രാ​ത്രി പത്തു മണിക്ക് അ​ട​യ്ക്കും. ഏഴായിരത്തിലധികം ഭക്തരാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുള്ളത്.കനത്ത പോലീസ് കാവലിലാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

കാനനപാതയിൽ ഉടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അയ്യപ്പ ഭക്തരെ ദര്ശനത്തിന് ശേഷം സന്നിധാനത്ത് തുടരാൻ അനുവദിക്കില്ല.കൂട്ടം കൂടി നിൽക്കുവാനും അനുവദിക്കുകയില്ല. ഭ​ക്ത​ര്‍ സ​ന്നി​ധാ​ന​ത്ത് വി​രി​വ​യ്ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ക​യ​ര്‍​കെ​ട്ടി തി​രിച്ചു. പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്രമേ ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ ഗ​സ്റ്റ്ഹൗ​സു​ക​ളി​ലെ മു​റി​കൾ അ​നു​വ​ദി​ക്കുകയുള്ളു.

പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപെട്ടു നിലയ്കളിലും പമ്പയിലും ചില പ്രതിഷേധങ്ങൾ ഉണ്ടായതൊഴിച്ചാൽ മറ്റു അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.അതേസമയം ചേർത്തല സ്വദേശിയായ യുവതി ഭർത്താവും രണ്ടു മക്കളും ഒന്നിച്ചു സന്നിധാനത്തേയ്‌ക്ക്‌ പോകണമെന്ന് ആവശ്യവുമായി പമ്പ പോലീസിൽ എത്തിയിട്ടുണ്ട്.ഏതു ആശങ്ക ഉളവാക്കുന്നുണ്ട്.

Be the first to comment on "ശബരിമല നട തുറന്നു;കനത്ത പോലീസ് നിയന്ത്രണത്തിൽ ശബരിമലയും പരിസര പ്രദേശങ്ങളും"

Leave a comment

Your email address will not be published.


*