ശബരിമലയിൽ ആചാര ലംഘനം;പരിഹാര ക്രീയകൾ നടത്തുമെന്ന് തന്ത്രി.

ശബരിമലയിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. മേല്‍ശാന്തിക്കും തന്ത്രിയ്ക്കും രാജകുടുംബത്തിലെ പ്രതിനിധിക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ അവകാശമുള്ളൂ.

ആചാര ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹാര ക്രീയകൾ നടത്തുമെന്നും തന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് ഇന്നലെ മേൽശാന്തിക്കൊപ്പം ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിരുന്നു.

ഇന്ന് ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയത് ഇരുമുടി കെട്ടില്ലാതെയാണെന്നും വാർത്ത വന്നിരുന്നു.

എന്നാൽ താൻ ഇരുമുടി കെട്ടുമായാണ് പതിനെട്ടാം പടി കയറിയതെന്നും, വലിയ നടപന്തലിൽ സംഘർഷം ഉണ്ടായപ്പോൾ തിരിച്ചു ഇറങ്ങുകയായിരുന്നെന്നും സംശയമുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കിയിരുന്നു.

എന്നാൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയ ശങ്കരദാസിനെതിരെ കടുത്ത വിമര്ശനമാണ് ഉയരുന്നത്.

Be the first to comment on "ശബരിമലയിൽ ആചാര ലംഘനം;പരിഹാര ക്രീയകൾ നടത്തുമെന്ന് തന്ത്രി."

Leave a comment

Your email address will not be published.


*