ബന്ധു നിയമനം;ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ യൂത്ത് ലീഗ് ഹൈകോടതിയെ സമീപിക്കും.പരാതിയുണ്ടെങ്കില്‍ യൂത്ത് ലീഗ് കോടതിയെ സമീപിക്കാൻ മന്ത്രി യൂത്ത് ലീഗിനെ വെല്ലുവിളിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മന്ത്രി നടത്തിയ നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്. അദീപിന്റെ നിയമനവുമായി ബന്ധപെട്ടു മന്ത്രി പറയുന്നത് കളവാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

അപേക്ഷകരിൽ അദീപിനു മാത്രമാണ് മതിയായ യോഗ്യത ഇല്ലാത്തതെന്നും യൂത്ത് ലീഗ് പറയുന്നു.വ്യക്തമായ സ്വജന പക്ഷപാതമാണ് മന്ത്രി നടത്തിയതെന്നും,മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment on "ബന്ധു നിയമനം;ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്"

Leave a comment

Your email address will not be published.


*