നെയ്യാറ്റിൻകര കൊലപാതകം;പോലീസിന്റെ അനാസ്ഥ പുറത്ത്

ഡിവൈഎസ് പി പ്രതിയായ നെയ്യാറ്റിൻകര കൊലപാതക കേസിൽ പോലീസ് അനാസ്ഥയുടെ തെളിവുകൾ പുറത്തു.ഗുരുതരമായി പരുക്കേറ്റ സനലിനെ ഒന്നര മണിക്കൂറിനു ശേഷമാണ് പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

കാർ മാറ്റിയിടുന്നതുമായി ബന്ധപെട്ടു സനലും ഡിവൈഎസ് പി ബി.ഹരികുമാറും തമ്മിൽ തർക്കമുണ്ടാകുകയും,തർക്കത്തിനിടെ ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു.ഈ സമയം എതിരെ വന്ന മറ്റൊരു വാഹനം സനലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സനലിനെ മനഃപൂർവം ഡിവൈഎസ് പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു.അപകടത്തിൽപെട്ട സനൽ അരമണിക്കൂറോളം റോഡില്‍ കിടന്നു.പ്രതിയായ ഡിവൈഎസ്പി തന്നെയാണ് അപകട വിവരം എസ്‌ഐയെ അറിയിച്ചത്.

അപകട സ്ഥലത്തു നിന്നും നെയ്യാറ്റിൻക്കര ജനറൽ ഹോസ്പിറ്റലിലേക്കാണ് സനലിനെ ആദ്യം കൊണ്ടുപോയത്. ആരോഗ്യനില ഗുരുതരമായ സനലിനെ മെഡിക്കൽകോളേജിൽ എത്രയും വേഗം എത്തിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.എന്നാൽ ഒപ്പമുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറുന്നതിനായി സ്റ്റേഷനിൽ പോയതിനു ശേഷമാണ് സനലിനെ മെഡിക്കൽകോളേജിൽ എത്തിച്ചത്.

സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.തലക്കേറ്റ പരിക്കാണ് സനലിന്റെ മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതേസമയം പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാർ തിരുവനന്തപുരം സെഷന്‍സ് കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Be the first to comment on "നെയ്യാറ്റിൻകര കൊലപാതകം;പോലീസിന്റെ അനാസ്ഥ പുറത്ത്"

Leave a comment

Your email address will not be published.


*