‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി.

വിജയ‌് നായകനായ സര്‍ക്കാര്‍ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം കാരണം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ‌് പ്രദര്‍ശിപ്പിച്ചത‌്.

തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തില്‍ മോശമായാണ‌് ചിത്രീകരിച്ചതെന്നാണ‌് സിനിമയ‌്ക്കെതിരായ പ്രധാന ആക്ഷേപം.

സിനിമയ‌്ക്ക‌് പിന്തുണയുമായി മക്കള്‍ നീതി മയ്യം നേതാവ‌് കമല്‍ ഹാസനും സൂപ്പര്‍ താരം രജനികാന്തും നടികര്‍ സംഘം പ്രസിഡന്റ‌് വിശാലും രംഗത്തെത്തി.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ‌് ലഭിച്ച സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത‌് ആദ്യ സംഭവമല്ലെന്നും വിമര്‍ശനം അംഗീകരിക്കാത്ത ഭരണാധികാരികള്‍ താഴെ വീഴുമെന്നും കമല്‍ ഹാസന്‍ ട്വീറ്റ‌് ചെയ‌്തു.

Be the first to comment on "‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി."

Leave a comment

Your email address will not be published.


*