ശബരിമല സ്ത്രീ പ്രവേശനം;റിവ്യൂ ഹർജികൾ നാളെ പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്ന ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ വിധി പ്രഖ്യാപിച്ച നാലു ജഡ്ജിമാരും പുതിയ ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയുമാണ് അഞ്ചു അംഗ ബെഞ്ചിലെ ജഡ്ജിമാർ.നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക.

തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും ജഡ്ജിമാരുടെ ചേമ്പറിൽ തന്നെയാണ് കേസ് പരിഗണിക്കുക. 48 പുനപരിശോധനാ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ശബരിമലക്കേസില്‍ VHPക്കു വേണ്ടി അഡ്വ.ആര്യാമ സുന്ദരം കോടതിയിൽ ഹാജരാക്കും.ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് രാജ്യത്തെ നമ്ബര്‍ വണ്‍ അഭിഭാഷകരിലൊരാളായ ആര്യാമ സുന്ദരം നേരത്തെ പിന്മാറിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ്‌ സിങ്ങാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാക്കുന്നത്.

Be the first to comment on "ശബരിമല സ്ത്രീ പ്രവേശനം;റിവ്യൂ ഹർജികൾ നാളെ പരിഗണിക്കും"

Leave a comment

Your email address will not be published.


*