കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി തുങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻക്കര സനൽ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാർ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള ചായ്പ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് ഹരികുമാർ ഇവിടെയെത്തിയതെന്ന് കരുതുന്നു.ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് മൃതദേഹം കണ്ടത്. നെയ്യാറ്റിൻക്കരയിൽ വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങവേ ഹരികുമാറിന്റെ കാറിനു മുന്നിൽ തടസ്സമായി സനലിന്റെ കാർ പാർക്ക് ചെയ്തിരുന്നു. ഇതിനെ ഹരികുമാർ ചോദ്യം ചെയുകയും സനലുമായി വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു.

തർക്കത്തിനിടെ ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു.ഇതിനിടെ എതിരെ വന്ന കാർ സനലിനെ ഇടിക്കുകയായിരുന്നു.ഡിവൈഎസ്പി മനഃപൂർവം സനലിനെ കാറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്നു ദൃസാക്ഷികൾ പറയുന്നു.

സംഭവം തുടർന്ന് ഹരികുമാർ ഒളിവിൽ പോകുകയായിരുന്നു. ഒൻപതു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് സ്വന്തം വീട്ടിൽ പ്രതിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Be the first to comment on "കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി തുങ്ങി മരിച്ച നിലയിൽ"

Leave a comment

Your email address will not be published.


*