ശബരിമല യുവതി പ്രവേശനം തുറന്ന കോടതിയിലേക്ക്.

ന്യൂഡൽഹി:ഭരണഘടനാ ബഞ്ചിന്റെ ശബരിമല യുവതി പ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ കേൾക്കും.49 റിവ്യൂ ഹർജികളും 4 റിട്ട് ഹർജികളുമാണ് ജനുവരി 22 ന് പരിഗണിക്കുക. എന്നാൽ സെപ്റ്റംബർ 28 ലെ ഭരണഘടനാ ബഞ്ചിന്റെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കു സ്‌റ്റേയില്ല.

അതിനാൽ ഈമാസം 17 തുടങ്ങുന്ന മണ്ഡലകാല മകരവിളക്ക് മഹോത്സവകാലം സംഘര്ഷഭരിതമായിരിക്കും എന്ന് ഉറപ്പാണ്. അതേസമയം ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമ വിദഗ്ദ്ധരുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

യു​വ​തീ​പ്ര​വേ​ശ​ന വി​ധി തു​റ​ന്ന​കോ​ട​തി​യി​ല്‍ പു​ന​പ​രി​ശോ​ധി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷം ഉണ്ടെന്നും,അയ്യപ്പഭക്തരുടെ പ്രാ​ര്‍​ഥ​ന​യാ​ണ് ഇ​തി​ല്‍ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.

Be the first to comment on "ശബരിമല യുവതി പ്രവേശനം തുറന്ന കോടതിയിലേക്ക്."

Leave a comment

Your email address will not be published.


*