ശനിയാഴ്ച്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിയെ കത്ത് മുഖേന അറിയിച്ചു.മറ്റു ആറു യുവതികളുമായാണ് തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുന്നത്.വിമാനം ഇറങ്ങുന്നത് മുതൽ തിരികെ മഹാരാഷ്ട്രയിൽ എത്തുന്നത് വരെ പോലീസ് സംരക്ഷണം നൽകണം. താമസം അടക്കമുള്ള ചിലവുകളും സർക്കാർ വഹിക്കണമെന്നും കത്തിലുണ്ട്.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെ സർക്കാർ സമവായ ശ്രമങ്ങൾ ആരംഭിച്ചു.നാളെ മൂന്നുമണിക്ക് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു.രാഷ്ട്രീയ പാർട്ടികളെ കൂടാതെ പന്തളം കൊട്ടാരം പ്രതിനിധികൾ,തന്ത്രി കുടുംബം എന്നിവരെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചർച്ച നടക്കുക.
Be the first to comment on "ശനിയാഴ്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി;നാളെ മുഖ്യമന്തി സർവകക്ഷി യോഗം വിളിച്ചു."