തൃപ്തി ദേശായി മടങ്ങുന്നു.വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിയത് 13 മണിക്കൂർ.

കൊച്ചി:ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തു കടക്കാൻ കഴിഞ്ഞില്ല.ഇന്ന് പുലർച്ചെ 4.40 നാണ് തൃപ്തിയും ആറംഗ സംഘവും കൊച്ചിയിലെത്തിയത്. എന്നാൽ അൻപതോളം ഭക്തർ നാപജപ പ്രതിഷേധവുമായി വിമാനത്താവളത്തിന് പുറത്തു നിലയുറപ്പിച്ചു.

സുരക്ഷാ കാരണങ്ങളാൽ തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാൻ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും തയാറായില്ല.താമസ സൗകര്യവും യാത്ര സൗകര്യവും ഒരുക്കാൻ കഴിയില്ലെന്ന് പോലീസും നിലപാടെടുത്തു.ഇതോടെ ഇവർ 13 മണിക്കൂറോളം വിമാനത്താവളത്തിനുള്ളിൽ കുടുങ്ങി.

പ്രതിഷേധക്കാരുടെ എണ്ണവും കൂടി വന്നതോടെ യാത്രക്കാർക്കും ബുദ്ധിമുട്ടായതിനെ തുടർന്ന് സിയാൽ അധികൃതരും തൃപ്തിയോടു വിമാനത്താവളത്തിനുള്ളിൽ തുടരാൻ കഴിയില്ലെന്ന നിലപാടെടുത്തു.ഈ സാഹചര്യത്തില്‍ ശബരിമല വരെ പൊലീസ് സംരക്ഷണത്തില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും തൃപ്തി ദേശായി നടത്തി.

പോലീസ് ഉൾപ്പെടെയുള്ളവരുടെ അനുരഞ്ചന ചർച്ചകൾക്കിടെ മടങ്ങി പോകാൻ തൃപ്തി തയാറായി.രാത്രി 9.30ഓടെ മടങ്ങുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. ഇതിനു ശേഷം അവർ മാധ്യമങ്ങളെ കണ്ടു.പ്ര​തി​ഷേ​ധക്കാ​രെ ഭ​യ​ന്ന​ല്ല, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നായി പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം മാ​നി​ച്ചാ​ണ് താ​ന്‍ മ​ട​ങ്ങു​ന്ന​തെ​ന്ന് തൃപ്തി ദേശായി പറഞ്ഞു.

പ്രതിഷേധക്കാർ ഇത്രയും വലിയ പ്രതിരോധം തീർത്തത് ഞങ്ങളുടെ വിജയമാണ്.മുൻകൂട്ടി അറിയിക്കാതെയാണ് ഇനി ശബരിമലയിൽ എത്തുക.താമസ സൗകര്യം നല്കാൻ ഹോട്ടലുകാർ തയാറായില്ല. വാഹന സൗകര്യവും ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

Be the first to comment on "തൃപ്തി ദേശായി മടങ്ങുന്നു.വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിയത് 13 മണിക്കൂർ."

Leave a comment

Your email address will not be published.


*