കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു.

ശബരിമല ദർശനത്തിനായി എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേർക്കൊപ്പം ഇരുമുടി കെട്ടുമായാണ് സുരേന്ദ്രൻ ദർശനത്തിനായി എത്തിയത്. എന്നാൽ ഇവരെ നിലയ്ക്കലിൽ പൊലീസ് തടയുകയായിരുന്നു.

എന്ത് കാരണത്താലാണ് നിങ്ങൾ ഞങ്ങളെ തടയുന്നതെന്നും ഞങ്ങളുടെ ഇരുമുടി കെട്ടടക്കം പരിശോധനയ്ക്കു വിധേയമാകാമെന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസിന്റെ ഏതു പരിശോധനയോടും സഹകരിക്കാം. എന്നാൽ ഗണപതിഹോമം,നെയ്യ് അഭിഷേകം എന്നിവയ്ക്ക് താൻ ചീട്ടെടുത്തിട്ടുണ്ടെന്നും അതിനാൽ തന്നെ തനിക്കു സന്നിധാനത്തേയ്‌ക്ക്‌ പോയെ പറ്റുകയുള്ളുവെന്നും അദ്ദേഹം നിലപാടെടുത്തു.

എന്നാൽ കടത്തിവിടാൻ പൊലീസ് തയാറായില്ല. തുടർന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച സുരേന്ദ്രനെയും സംഘത്തെയും എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ബിജെപി സെക്രട്ടറിയേറ്റിലേക്കു മാർച്ച് നടത്തി.പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഒരു പ്രവർത്തകന് പരുക്കേറ്റു. അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ബിജെപി നാളെ പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധ ദിനത്തില്‍ ഹര്‍ത്താല്‍ നടത്തില്ലെന്നും എന്നാൽ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍ പിള്ള അറിയിച്ചു.

Be the first to comment on "കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*