അമ‍ൃത്സറില്‍ സ്ഫോടനം.

പഞ്ചാബിലെ അമ‍ൃത്സറില്‍ പ്രാര്‍ത്ഥനാലയത്തിൽ സ്ഫോടനം. സ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് പ്രാര്‍ത്ഥനാലയത്തിനു നേരെ ഗ്രനേഡുകള്‍ എറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "അമ‍ൃത്സറില്‍ സ്ഫോടനം."

Leave a comment

Your email address will not be published.


*