ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകി

ശബരിമല

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടു കൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ ഹർജി നൽകി.വിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി.

സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ത്ഥാടകർക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനായിട്ടില്ല.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം വേണം.

മണ്ഡലകാലത്തെ ദര്‍ശനത്തിനായി ആയിരത്തോളം സ്ത്രീകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ദേവസ്വംബോര്‍ഡ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Be the first to comment on "ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകി"

Leave a comment

Your email address will not be published.


*