യുഡിഎഫ് നേതാക്കൾ പമ്പയിൽ നിരോധനാജ്ഞ ലംഘിച്ചു.

പത്തനംത്തിട്ട: 144 റദ്ദാക്കണമെന്നാവശ്യപ്പെട്ട് പമ്പയിൽ യുഡിഎഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംകെ മുനീര്‍,ബെന്നി ബഹന്നാൻ തുടങ്ങിയ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജനപ്രതിനിധികള്‍ ഒഴികെയുള്ളവരെ പമ്ബയിലേക്കു കടത്തിവിടില്ലെന്നു പൊലീസ് നിലപാടെടുത്തെങ്കിലും പിന്നീട് എല്ലാവരെയും പോകാന്‍ അനുവദിച്ചു.നിലയ്ക്കലിലെത്തിയ യുഡിഎഫ് സംഘത്തെ സ്വകാര്യ വാഹനങ്ങളിൽ പമ്പയിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല.

തുടർന്ന് സംഘം കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോയി.തുടർന്ന് നിരോധനാജ്ഞ ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച്‌ യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു.

Be the first to comment on "യുഡിഎഫ് നേതാക്കൾ പമ്പയിൽ നിരോധനാജ്ഞ ലംഘിച്ചു."

Leave a comment

Your email address will not be published.


*