ശബരിമല;വിമർശനവുമായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണൻ

ശബരിമല സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ നിലയ്ക്കലില്‍ സുരക്ഷാചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചു.ഗതാഗത കുരുക്കുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന എസ്പിയുടെ ചോദ്യത്തിലാണ് അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയത്.

ഈ ചോദ്യം എസ് പി സംസ്ഥാനത്തെ മന്ത്രിമാരോട് ചോദിക്കുമോ. ശബ്ദമുയര്‍ത്തിയാണ് എസ്പി എന്നോട് സംസാരിച്ചത്.ഇത് ശരിയാണോ.ശബരിമലയിൽ നിന്നും തീർത്ഥാടകരെ അകറ്റിയത് ആരാണ്.തീർത്ഥാടകർക്ക് അമ്പലത്തിൽ പ്രവേശിപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളത്.ശരണം വയ്ക്കാൻ ഭക്തർക്ക് ഭയമാണ്.

ശബരിമല കേരളത്തിന്റെ മാത്രമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി ബസിലാണ് കേന്ദ്രമന്ത്രി പമ്പയിലേക്ക് പോയത്. പൊൻ രാധാകൃഷ്ണനെതിരായ നടപടിയിൽ പ്രതിഷേധിച്ചു തമിഴ്‌നാട്ടിലെ തക്കലയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

Be the first to comment on "ശബരിമല;വിമർശനവുമായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണൻ"

Leave a comment

Your email address will not be published.


*