കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല.

അ‍ഴീക്കോട് യുഡിഎഫ് എംഎല്‍എ കെഎം ഷാജിക്ക് നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ല.ഹൈക്കോടതി അയോഗ്യനാക്കിയ വിധിയുടെ സ്റ്റേ ഇന്നവസാനിക്കുന്ന പശ്ചാത്തലത്തിൽ കെഎം ഷാജിക്ക് നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കെഎം ഷാജിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നല്കാറുണ്ടെന്നു ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചിരുന്നു.

സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദേശം പാലിക്കാനാവില്ലെന്നും കോടതി രേഖാമൂലം നിര്‍ദേശം നല്‍കിയാല്‍ പാലിക്കുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.കേസ് പരിഗണിക്കവെ സ്റ്റേ ഉത്തരവിന്‍റെ പിന്‍ബലത്തില്‍ എംഎല്‍എയായി തുടരാനാണോ ഉദ്ദേശമെന്നും സുപ്രീംകോടതി ഷാജിയോട് ചോദിച്ചിരുന്നു.

Be the first to comment on "കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല."

Leave a comment

Your email address will not be published.


*