മാത്യു.ടി.തോമസിനു പകരം കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും

സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസിനു പകരമായി ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്ന പാര്‍ട്ടിക്കുള്ളിലെ ധാരണ പ്രകാരമാണ് തീരുമാനം.

ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയാത്തതിനെ തുടർന്ന് ജനതാദള്‍ സംസ്ഥാനനേതാക്കളായ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി,സികെനാണു ദേവഗൗഡയുമായും ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിനെതിരെയാണ് മാത്യു ടി.തോമസിനോട് മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടത്. അതേസമയം ഇടതുപക്ഷത്തിന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാണ് തന്നെ മന്ത്രി സ്ഥാനത്തു നീക്കിയതെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചതായും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

നീ​തി പൂർവം പ്ര​വ​ര്‍​ത്തി​ച്ച​ത് പ​ല​ര്‍​ക്കും അ​നി​ഷ്ട​മു​ണ്ടാ​ക്കി. ത​ന്നെ​യും കു​ടും​ബ​ത്തേ​യും ത​ന്നെ​യും വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ചു.ഇടതുപക്ഷതോടൊപ്പം എന്നുമുണ്ടാകും.

നാളെ മുഖ്യമന്ത്രിയെ കാണും. അദ്ദേഹത്തിന്റെ സൗകര്യ പ്രകാരം രാജി വയ്ക്കും..ഇതുവരെയുള്ള ഫയലുകളെല്ലാം തീർപ്പാക്കിയതായും ഇനി ഫയലുകൾ അയക്കേണ്ടെന്നു നിര്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "മാത്യു.ടി.തോമസിനു പകരം കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും"

Leave a comment

Your email address will not be published.


*