അജ്മീര്‍ സ്‌ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ.

അഹമ്മദാബാദ്:അജ്മീര്‍ സ്‌ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് മലയാളിയായ സുരേഷ് നായരെ ബറൂച്ചില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്.സുരേഷ് നായർ കോഴിക്കോട് സ്വദേശിയാണ്.

സ്‌ഫോടനത്തിനായുള്ള സാമഗ്രികൾ എത്തിച്ചത് ഇയാളാണെന്നു കണ്ടെത്തിയിരുന്നു.2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തിലാണ് സ്ഫോടനം നടന്നത്.നോമ്ബുതുറ സമയത്ത് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍ഐഎ ഏറ്റെടുത്തത്.സ്‌ഫോടനം നടക്കുമ്ബോള്‍ സുരേഷ് നായര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇയാളുൾപ്പെടെയുള്ള മൂന്നുപേർ സംഭവത്തിന് ശേഷം 11 വര്‍ഷത്തോളം ഒളിവിലായിരുന്നു.

Be the first to comment on "അജ്മീര്‍ സ്‌ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ."

Leave a comment

Your email address will not be published.


*