പികെ ശശി എംഎല്‍എയെ സിപിഎം ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.

ലൈംഗീകാരോപണ കേസിൽ പികെ ശശി എംഎല്‍എയെ സിപിഎം ആറു മാസത്തേക്ക് പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തു.യുവതിയോട് പികെ ശശി എംഎല്‍എ ഫോണിലൂടെ അശ്ളീല സംഭാഷണം നടത്തിയെന്ന പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.

മന്ത്രി എകെ ബാലൻ, പികെ ശ്രീമതി എംപി എന്നിവരാണ് കമ്മീഷൻ അംഗങ്ങള്‍.എന്നാൽ പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് പരാതിക്കാരി.

ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.പാർട്ടി എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെശശി പറഞ്ഞു.

Be the first to comment on "പികെ ശശി എംഎല്‍എയെ സിപിഎം ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു."

Leave a comment

Your email address will not be published.


*