കെ.എം. ഷാജിക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം.

തിരുവനന്തപുരം:അഴിക്കോട് എംഎൽഎ കെ എം ഷാജി നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും.ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത സാ​ഹ​ച​ര്യ​ത്തിലാണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​ത്യേ​ക നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

കെ.എം. ഷാജിയെ നിയമസഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍റെ ക​ത്തി​ല്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഷാജിക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ് ഉത്തരവിറക്കിയത്. വര്‍ഗീയത ഉണര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്‌ത് പ്രചാരണം നടത്തിയെന്ന് ആരോപിഛനു ലീഗ് എംഎൽഎയായ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തുടർന്നാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "കെ.എം. ഷാജിക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം."

Leave a comment

Your email address will not be published.


*