പിറവം പള്ളി കേസ്;സർക്കാരിനെതിരെ ഹൈക്കോടതി

പിറവം പള്ളി തർക്ക കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പൊലിസിനെ സര്‍ക്കാര്‍ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കാന്‍ പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.

പള്ളിക്കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നു പറഞ്ഞ കോടതി സര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കണ്ടെന്നും വിധി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.തങ്ങള്‍ക്ക് അനുകൂലമായ വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Be the first to comment on "പിറവം പള്ളി കേസ്;സർക്കാരിനെതിരെ ഹൈക്കോടതി"

Leave a comment

Your email address will not be published.


*