നിപ്പ ബാധ മുന്നറിയിപ്പ്;ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രത നിര്‍ദ്ദേശം.

തിരുവനന്തപുരം;സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ മുന്നറിയിപ്പ്.ഇതിനെത്തുടർന്നു ആരോഗ്യ വകുപ്പ് നിപ്പ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിപ്പ വൈറസ്ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

വവ്വാലടക്കമുള്ള ജീവികള്‍ കഴിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ കഴിക്കുമ്ബോള്‍ നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നു.മുന്‍ കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Be the first to comment on "നിപ്പ ബാധ മുന്നറിയിപ്പ്;ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രത നിര്‍ദ്ദേശം."

Leave a comment

Your email address will not be published.


*