ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു.

വീണ്ടും ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ.ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി സി 43 റോക്കറ്റ് ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിലെത്തിച്ചു.

30 വിദേശ ഉപഗ്രഹങ്ങളില്‍ 23 എണ്ണം അമേരിക്കയുടേതും ബാക്കിയുള്ളവ നെതര്‍ലന്‍ഡ്, കാനഡ, സ്വിറ്റ്‌സലര്‍ലന്റ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടേതുമാണ്. ഭൂമിയുടെ ഉപരിതലം കൂടുതല്‍ മികവോടെ പഠിക്കുന്നതിനായാണ് ഇന്ത്യ ഹൈസിസ് വിക്ഷേപിച്ചത്.

Be the first to comment on "ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു."

Leave a comment

Your email address will not be published.


*