നടിയെ ആക്രമിച്ച കേസ്;ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.കേസിലെ പ്രധാന തെളിവായ നടി അക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കും.മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തകിയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.

കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ട്.ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടുള്ള സംശയിക്കുന്നതായും ഏതു പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.

Be the first to comment on "നടിയെ ആക്രമിച്ച കേസ്;ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു"

Leave a comment

Your email address will not be published.


*