മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വഴിതടയാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള സുരക്ഷാ വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഐ.എച്ച്‌.ആര്‍.ഡി കോളേജില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തി.ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

Be the first to comment on "മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി"

Leave a comment

Your email address will not be published.


*