ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

കൊല്ലം:ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യാ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡു ചെയ്തു.കോളജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരായ സജിമോന്‍, ലില്ലി, നിഷ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.

നവംബര്‍ 28 നാണ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ ഫാത്തിമ മാതാ നാഷണല്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു.

തുടര്‍ന്ന് കോളജില്‍ നിന്ന് ഇറങ്ങിപ്പോയ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Be the first to comment on "ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ"

Leave a comment

Your email address will not be published.


*