ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടിലൂടെയാണ് ഗം​ഭീ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ഫി​റോ​സ് ഷാ ​കോ​ട്ല​യി​ല്‍ ന​ട​ക്കു​ന്ന ആ​ന്ധ്ര​യ്ക്കെ​തി​രാ​യ ര​ഞ്ജി മ​ത്സ​രം ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്നും ഇതോടെ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്നും താരം ട്വിറ്റർ വിഡിയോയിൽ പറയുന്നു.

2007-ലെ ട്വ​ന്‍റി 20 ലോ​ക​ക​പ്പിലും 2011-ല്‍ ​ഏ​ക​ദി​ന ലോ​ക​കപ്പിലും അംഗമായിരുന്നു.ഇ​ന്ത്യ​ക്കാ​യി 58 ടെസ്റ്റുകളില്‍ നിന്നായി 4152 റണ്‍സുക‍ളും 147 ഏകദിനങ്ങളും 37ട്വന്റി​ 20കളും 58 ടെസ്റ്റുകളിലുമായി 10,​324 റണ്സും ഗംഭീർ നേടിയിട്ടുണ്ട്. എെ.സി.സിയുടെ പ്ലെയര്‍ഒാഫ് ഇയര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള ഗംഭീർ 14 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Be the first to comment on "ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു."

Leave a comment

Your email address will not be published.


*