അല്‍ജോ കെ.ജോസഫിനെയൂത്ത് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി.

ന്യൂഡല്‍ഹി:മലയാളിയായ അല്‍ജോ കെ.ജോസഫിനെയൂത്ത് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി.അഗസ്ത വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായത് അല്‍ജോ കെ.ജോസഫായിരുന്നു.

ഇതിന്റെ പേരിലാണ് പാർട്ടി നടപടി. യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്ററായിരുന്നു അല്‍ജോ കെ.ജോസഫ്.വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ് അല്‍ജോ കെ.ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായത് എന്നാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ വിശദീകരണം.

Be the first to comment on "അല്‍ജോ കെ.ജോസഫിനെയൂത്ത് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി."

Leave a comment

Your email address will not be published.


*