സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.

59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തിരിതെളിഞ്ഞു. ഒന്നാം ദിവസം 29 വേദികളിലായി ആകെ 62 ഇനങ്ങളിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ പുറത്തു വന്നപ്പോൾ 73 പോയിന്റുമായി തൃശ്ശൂരാണ് മുന്നിൽ.

കണ്ണൂരും ആലപ്പുഴയും 64 പോയിന്റോടെ രണ്ടാം സ്ഥാനത്തും. യഥാക്രമം കോഴിക്കോട് ( 61), പാലക്കാട്( 59),വയനാട്( 58),കൊല്ലം (56), എറണാകുളം ( 55), മലപ്പുറം ( 55) തിരുവനന്തപുരം (50) എന്നീ ജില്ലകളാണ് പിന്നിൽ ഉള്ളത്.ഏറ്റവും പിന്നിലുള്ള ഇടുക്കിയ്ക്ക് 32 പോയിന്റാണുള്ളത് .

Be the first to comment on "സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു."

Leave a comment

Your email address will not be published.


*