പന്തളത്ത് ഇന്ന് ഹർത്താൽ

സിപിഎം പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ചു പന്തളത്ത് ഇന്ന് ഹർത്താൽ.പന്തളം നഗരപരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ്.സിപിഎം ഓഫിസിന് മുന്നില്‍ വച്ച്‌ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് സിപിഎം പ്രവർത്തകനായ ജയപ്രസാദിനെ ആക്രമിച്ചത്.

സംഭവത്തിന് പിന്നില്‍ എസ്‌ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment on "പന്തളത്ത് ഇന്ന് ഹർത്താൽ"

Leave a comment

Your email address will not be published.


*