അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് മുൻതൂക്കം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവ് നടത്തി.ഛത്തീസ്ഗഡ്,രാജസ്ഥാൻ.തെലുങ്കാന,മധ്യപ്രദേശ്,മിസോറം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്.

ഇതിൽ 15 വർഷത്തോളം ബിജെപി സർക്കാർ ഭരിച്ച ഛത്തീസ്ഗഡിൽ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.രാജസ്ഥാനിൽ വസുന്ധരരാജെയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി.

തെലുങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസ് ഭരണം നിലനിര്ത്തി.എന്നാൽ ഹിന്ദി ഹൃദയഭൂമിയില്‍ മുന്നേറ്റം നടത്താനായെങ്കിലും മിസോറാമിൽ കോൺഗ്രസ്സിന് അടിതെറ്റി.

അവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള നാല്‍പ്പതു സീറ്റില്‍ 34 സീറ്റുകളും നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ അഞ്ചു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു.

മിസോ നാഷണല്‍ ഫ്രണ്ട് കേവല ഭൂരിപക്ഷമായ 21 മറികടന്ന് ഫലംവന്ന 34 സീറ്റുകളില്‍ 23 സീറ്റും നേടി അധികാരത്തിലെത്തി.മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ടു.

മിസോറാമിലെ പരാജയത്തോടെ വടക്കുകിഴക്കിന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.എന്നാൽ മധ്യപ്രദേശിൽ ലീഡ്നില മാറിമറിയുകയാണ്.

നിലവിൽ ബിജെപി 109 ,കോൺഗ്രസ്സ് 111 ,മറ്റുള്ളവർ 10 എന്നനിലയിലാണ്.2019 ൽ നടക്കാനിരിക്കുന്ന ലോക് സഭാ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജം പകരുന്നതാണ് നിലവിലെ തിരെഞ്ഞെടുപ്പ് ഫലങ്ങൾ.

Be the first to comment on "അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് മുൻതൂക്കം."

Leave a comment

Your email address will not be published.


*