നടി ആക്രമിക്കപ്പെട്ട സംഭവം;ദിലീപിന്റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി.

കൊച്ചിയിൽ നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി 23 ന് പരിഗണിക്കും.

കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യമാണ്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഈ ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിക്ക് തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

Be the first to comment on "നടി ആക്രമിക്കപ്പെട്ട സംഭവം;ദിലീപിന്റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി."

Leave a comment

Your email address will not be published.


*