ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവം പ്രതികൾ ഒളിവിൽ

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ ഒളിവിൽ.യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളാണ് പ്രതികൾ.

ഇന്നലെയാണ് ട്രാഫിക് സിഗ്നൽ തെറ്റിച്ച ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ അമല്‍കൃഷ്ണ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഉണ്ടായത്. അമല്‍കൃഷ്ണയെ പിടിച്ചു തള്ളിയത് കണ്ട എസ്.എ.പി. ക്യാമ്ബിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവര്‍ യുവാവുമായി വാക്കുതർക്കമുണ്ടായി.

യുവാവ് ഫോൺ ചെയ്തതനുസരിച്ചു ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർ ഇരച്ചെത്തി പൊലീസുകാരെ നാട് റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തി അക്രമികളെ പിടികൂടിയെങ്കിലും നേതാക്കളെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.സാരമായി പരുക്കേറ്റ വിനയചന്ദ്രന്‍, ശരത് എന്നിവർ ചികിത്സയിലാണ്.

Be the first to comment on "ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവം പ്രതികൾ ഒളിവിൽ"

Leave a comment

Your email address will not be published.


*